പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കൊല്ലത്ത് വ്യത്യസ്ത പരാതികളില്‍ 3 പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം കാട്ടിയ മൂന്ന് യുവാക്കള്‍ വ്യത്യസ്ത പരാതികളില്‍ അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ ആക്രമിച്ച കൊല്ലം കല്ലുവാതുക്കല്‍ നടയ്ക്കല്‍ കുഴിവേലി കിഴക്കുംകര ശശി ഭവനില്‍ സജി (41), പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും വിലക്കിയതിന് മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പെണ്‍കുട്ടിയുടെ വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കൊല്ലം വടക്കേവിള ന്യൂ ഐശ്വര്യനഗര്‍ 110 ആശാരിയഴികം വീട്ടില്‍ സുബിന്‍ (19), പതിനാലുകാരിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും തടഞ്ഞുനിറുത്തി വധഭീഷണി മുഴക്കുകയും ചെയ്ത കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ ജിജിഭവനില്‍ ആദര്‍ശ് (അപ്പു, 19) എന്നിവരാണ് പിടിയിലായത്.
Read Also : അടുക്കള വാതില്‍ തള്ളിത്തുറന്ന് യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
പെണ്‍കുട്ടിയുടെ വീട് അടിച്ചു തകര്‍ത്ത ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സുബിനെ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബറിന്റെ നേതൃത്വത്തിലുള്ള സംഘം സജിയെയും അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘം ആദര്‍ശിനെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം കാട്ടിയ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Violence against minors; 3 arrested in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here