Advertisement

23 ബൂത്തുകളിൽ കൃത്രിമം, മണിപ്പൂരിൽ റീപോളിംഗ് വേണമെന്ന് ബിജെപി

March 3, 2022
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 23 ബൂത്തുകളിൽ കൃത്രിമം നടന്നതായി മണിപ്പൂരിലെ ഭരണകക്ഷിയായ ബിജെപി. സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകൾ പിടിച്ചെടുക്കുകയും കള്ളവോട്ട് ചെയ്യുകയും ചെയ്തുവെന്ന് ബിജെപി ആരോപിച്ചു. പാർട്ടി മണിപ്പൂരിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തെഴുതുകയും 23 ബൂത്തുകളും വീണ്ടും തെരഞ്ഞെടുപ്പിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഫെബ്രുവരി 23 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൈകുൽ, സൈതു അസംബ്ലി മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) നശിപ്പിച്ചു, ബൂത്ത് പിടിച്ചെടുക്കൽ, കള്ളവോട്ട് എന്നിവയും അരങ്ങേറി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളും വോട്ടിംഗ് ബൂത്തിൽ ബലമായി കയറി തനിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ നിർബന്ധിച്ചതായി ബിജെപി ആരോപിച്ചു. ഇവിഎമ്മുകൾ നശിപ്പിക്കാൻ തുടങ്ങുകയും പോളിംഗ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൈവിട്ടു. സുരക്ഷയ്ക്കായി ഗാർഡുകൾ വെടിവയ്ക്കാൻ നിർബന്ധിതരായി.

സെയ്തു അസംബ്ലി മണ്ഡലത്തിൽ റീപോളിംഗിന് ഇസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: bjp-other-parties-demand-re-election-over-rigged-voting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here