Advertisement

ഖാർകീവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ ഇടപെടലുമായി പ്രതിരോധ മന്ത്രാലയം

March 3, 2022
Google News 1 minute Read

ഖാർകീവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ നിർണായക ഇടപെടലുമായി പ്രതിരോധ മന്ത്രാലയം. 10 പേരുള്ള സംഘങ്ങളായി തിരിയണമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ സംഘത്തിലും കോർഡിനേറ്റർ ഉണ്ടാവണം. വിദ്യാർത്ഥികൾ നിൽക്കുന്ന ലൊക്കേഷൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ അറിയിക്കണം. ഇന്ത്യൻ വിദ്യാർത്ഥിയാണ്, പോരാളിയല്ല, സഹായിക്കണം എന്നീ റഷ്യൻ വാക്കുകൾ പഠിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ അതിർത്തിയിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച് അവിടെനിന്ന് രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഓപ്പറേഷൻ ഗംഗ വഴിയുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

ലഭിക്കുന്ന വിവരങ്ങൾ ഒപമുള്ളവരുമായി പങ്കുവെക്കണം. പരിഭ്രാന്തരാവരുത്. ഓരോ 8 മണിക്കൂറിലും പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. കോർഡിനേറ്ററോ സഹായിയോ ആവണം വിളിക്കേണ്ടത് എന്നും വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം, യുക്രൈൻ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചർച്ച തുടങ്ങി. ബലാറസ് -പോളണ്ട് അതിർത്തിയിലാണ് രണ്ടാംവട്ട ചർച്ച നടക്കുന്നത്.

രണ്ടു ദിവസം മുൻപ് ബലാറസിൽ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ച ഫലംകണ്ടിരുന്നില്ല. യുദ്ധഭൂമിയിൽ നിന്ന് നാട്ടുകാർക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും യുക്രൈൻ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിർത്തൽ, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈൻ കടക്കുക.

അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറാകാതിരുന്നതോടെയാണ് ആദ്യഘട്ട ചർച്ച ഫലമില്ലാതെ പിരിഞ്ഞത്.

അതേസമയം, യുക്രൈനിലെ റഷ്യയുടേയും റഷ്യൻ പൗരന്മാരുടേയും സ്വത്തുക്കൽ കണ്ടുകെട്ടും. സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരം നൽകുന്ന നിയമത്തിന് യുക്രൈൻ പാർലമെന്റിന്റെ അനുമതി നൽകി.

Story Highlights: defence ministry guidelines students ukraine russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here