Advertisement

വനിതകളോട് പുരുഷ നേതാക്കള്‍ക്കുള്ള സമീപനം മോശം; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദു

March 3, 2022
Google News 1 minute Read
R Bindhu

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും കൃത്യമായി പരിഗണിക്കപ്പെടുന്നില്ലെന്ന് ആര്‍. ബിന്ദു സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞു. ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. മോശം സമീപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ പരാതിക്കാര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടേണ്ടിവരികയാണെന്നും മന്ത്രി പൊതുസമ്മേളനത്തില്‍ പറഞ്ഞു.

വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം സംസ്ഥാന സമ്മേളനത്തില്‍ സിപിഐഎം സിപിഐയെ കടന്നാക്രമിച്ചു. റവന്യു വകുപ്പിന്റെ പേരില്‍ സിപിഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്ന വിമര്‍ശനം പൊതുസമ്മേളനത്തിലുയര്‍ന്നു. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും സിപിഐഎം പ്രതിനിധികള്‍ വിമര്‍ശിച്ചു. എല്ലാത്തിന്റെയും നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് സിപിഐക്ക് ഉത്സാഹം. എന്നാല്‍ തെറ്റുകള്‍ സിപിഐഎമ്മിന്റേത് മാത്രമാകുകയാണ്. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്ക് അരങ്ങൊരുക്കിയെന്ന് ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധി ആരോപിച്ചു. സിപിഐക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നും പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പൊതുചര്‍ച്ചയിലാണ് സിപിഐക്കെതിരെ സിപിഐഎം വിമര്‍ശനങ്ങളുന്നയിച്ചത്.

Read Also : സിപിഐഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനം; പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചര്‍ച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

Story Highlights: R Bindhu, cpim, cpim party congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here