Advertisement

സിപിഐഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനം; പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി

March 3, 2022
Google News 2 minutes Read
cpim state convention third day

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ( cpim state convention third day )

ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്.

Read Also : ‘സര്‍ക്കാര്‍ നയമല്ല പൊലീസ് നടപ്പാക്കുന്നത്’; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേണ്ട ഇടപെടൽ നടത്തിയിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിന്മുള്ള പൊതു ചർച്ച പൂർത്തിയായി.

Story Highlights: cpim state convention third day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here