Advertisement

യുക്രൈനുമേലുള്ള അധിനിവേശം; റഷ്യയിലെയും ബലാറസിലെയും പദ്ധതികള്‍ നിര്‍ത്തിവച്ച് ലോകബാങ്ക്

March 3, 2022
Google News 1 minute Read
World Bank againts Russia and Belaru

റഷ്യയിലെയും ബലാറസിലെയും എല്ലാ പദ്ധതികളും അടിയന്തരമായി അവസാനിപ്പിച്ച് ലോകബാങ്കിന്റെ നടപടി. ക്രിമിയ പിടിച്ചെടുത്തതോടെ 2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ രാജ്യത്ത് പുതിയ നിക്ഷേപങ്ങളോ അനുവദിച്ചിട്ടില്ലെന്നും ലോകബാങ്ക് വ്യക്തമാക്കി.

അമേരിക്ക ബെലാറസിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം 2020ന്റെ പകുതിയോടെ ബെലാറസിനും പുതിയ വായ്പകള്‍ ലോകബാങ്ക് അനുവദിച്ചിട്ടില്ല. ലോകബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം,
ബയോമാസ് ഹീറ്റിംഗ് പ്രൊജക്ട്, ഫോറസ്ട്രി ഡെവലപ്‌മെന്റ്, വിദ്യാഭ്യാസ നവീകരണങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെയുള്ള 2020ല്‍ ബെലാറസിനുള്ള ലോകബാങ്കിന്റെ വായ്പാ പ്രതിബദ്ധത 308 മില്യണ്‍ ഡോളറായിരുന്നു.

1990കളുടെ തുടക്കം മുതല്‍ ലോകബാങ്ക് റഷ്യയ്ക്ക് 16 ബില്യണ്‍ ഡോളറിലധികം വായ്പ നല്‍കിയിട്ടുണ്ട്.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയയും കഴിഞ്ഞ ദിവസം രംഗത്തെത്തി. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി. യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ കൈക്കൊണ്ട ശേഷം സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഉടനടി തടയുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read Also : ബെലാറസിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ

അതേസമയം റഷ്യയുമായി ബന്ധമുള്ള എല്ലാ കപ്പലുകള്‍ക്കും ബ്രിട്ടീഷ് തുറമുഖങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു ഷാപ്പ്‌സിന്റെ അറിയിപ്പ്.

Story Highlights: World Bank againts Russia and Belarus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here