Advertisement

ക്രമസമാധാന തകർച്ച, ഗുണ്ടാആക്രമണം,രാഷ്ട്രീയ കൊലപാതകങ്ങൾ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

March 4, 2022
Google News 1 minute Read

സംസ്ഥാനത്തെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിപക്ഷം. അതിന്റെ ഭാഗമായി നേരത്തെ നിയമസഭയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് യുഡിഎഫിന്റെ പ്രതിഷേധ ധർണ്ണകൾ നടക്കുകയാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് ധർണ്ണ നടക്കുന്നത്. തിരുവനന്തപുരത്തെ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദഘാടനം ചെയ്‌തു. സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണ്. മയക്കുമരുന്ന് സാമ്രാജ്യം സംസ്ഥാനത്ത് രൂപപ്പെട്ടു വരികെയാണ്.

സംസ്ഥാനം ഭയന്ന് വിറച്ച് നിൽക്കുന്ന സാഹചര്യമാണുള്ളത്. മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച പൊലീസ് ഉദോഗസ്ഥരും കുറ്റാന്വേഷണ സംവിധാനങ്ങളും ഉള്ള സംസ്ഥാനമാണ് കേരളം എന്നിട്ടും ഗുണ്ടാ ആക്രമണം തടയുന്നതിനും, മയക്ക് മരുന്ന് മാഫിയയെ പ്രതിരോധിക്കുന്നതിനും സംസ്ഥാനത്തിന് സാധിക്കാതെ പോകുന്ന സ്ഥിതിവിശേഷം കേരളത്തിനുണ്ട്.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

കേരളം കണ്ട കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാന തകർച്ച, ഗുണ്ടാആക്രമണം,രാഷ്ട്രീയ കൊലപാതകങ്ങൾ,അതിനും അപ്പുറത്തേക്കുള്ള പ്രശ്നങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യമാണ്. ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വലിയൊരു ആയുധമാകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം തന്നെയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും തമ്മിൽ തെറ്റിക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇപ്പോൾ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിൽ. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവർ നടത്തുന്നു. ഈ നേതാക്കൾക്ക് പാർട്ടിയോട് ഒരു കൂറും ഇല്ല. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടത്. എല്ലാ പരിധിയും വിട്ട് പോയാൽ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീർത്തത് നല്ലതാണ്. പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എംപിമാർ കത്ത് അയച്ചതിൽ തെറ്റില്ല. പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും വിഡി സതീശൻ പറഞ്ഞു.

Story Highlights: vdsatheeshan-against-pinarayivijayan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here