Advertisement

തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാനൊരുങ്ങി ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ. ശരവണന്‍

March 4, 2022
Google News 2 minutes Read

നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ. ശരവണന്‍ തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാനുള്ള തയ്യാറെടുപ്പിലാണ്. ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 48 അംഗ കൗണ്‍സിലില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

പുതുതായി സ്ഥാപിതമായ നഗരസഭയുടെ പ്രഥമ മേയര്‍ കൂടിയാകും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള കെ. ശരവണന്‍. അദ്ദേഹം ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നഗരസഭയിലെ 17ാം വാര്‍ഡില്‍ നിന്നാണ് ശരവണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന്റെ താമസം. ഏഴ് വര്‍ഷമായി ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഡി.എം.കെ അംഗങ്ങളുടെ സഹകരണത്തോടെ നഗരസഭയെ മികവുറ്റ രീതിയില്‍ നയിക്കാന്‍ തനിക്ക് കഴിയുമെന്ന് ശരവണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read Also : പശ്ചിമ ബംഗാളിലെ ആക്രമണം: പ്രതികൾക്കെതിരെ നടപടി വേണമെന്ന് അനിർബൻ ഗാംഗുലി

കഴിഞ്ഞ ദിവസം ഡി.എം.കെ ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇരുപത്തിയെട്ടുകാരിയായ പ്രിയയാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥി. ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനിയാണ് (21) ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി.

കോര്‍പ്പറേഷനില്‍ ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി അവര്‍ മാറും. താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദവി വഹിച്ച വനിതകള്‍.

Story Highlights: Autorickshaw driver K Saravanan to become mayor of corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here