മകളുടെ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികന്‍ അറസ്റ്റില്‍

മകളുടെ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച അമ്മായിഅച്ഛന്‍ അറസ്റ്റില്‍. കൊല്ലം കുന്നത്തൂരിലാണ് സംഭവം. പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ കുറ്റികല്ലുംപുറത്ത് വടക്കതില്‍ രതീഷ് കുമാറിനാണ്(39) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഐത്തോട്ടുവയില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേ കല്ലട പഴയാര്‍ ചന്ദ്ര നിവാസ് വീട്ടില്‍ ചന്ദ്രന്‍ പിള്ളയാണ് (60) അറസ്റ്റിലായത്.
Read Also : ആര്യങ്കാവ് വനമേഖലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ യുവാവ് പിടിയില്‍
മാര്‍ച്ച് 1ന് രാത്രി 10.45 ഓടെയാണ് സംഭവം. അസഭ്യം വിളിച്ച് ചന്ദ്രന്‍ പിള്ള പിച്ചാത്തിക്ക് നെഞ്ചില്‍ കുത്താനാഞ്ഞപ്പോള്‍ രതീഷ് ഇടത് കൈകൊണ്ട് തടഞ്ഞു. കൈക്ക് ആഴത്തില്‍ മുറിവേറ്റ് തറയിലേയ്ക്ക് വീഴുന്നതിനിടെ തലയുടെ പിന്‍ഭാഗത്തിനും ആഴത്തില്‍ പരിക്കേറ്റു.
സാരമായി പരിക്കേറ്റ രതീഷ് കുമാര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തില്‍ലുള്ള സംഘമാണ് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതിയെ പിടികൂടിയത്.
Story Highlights: Elderly man arrested for stabbing daughter’s husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here