Advertisement

“എന്റെ വീട്ടിലേക്ക് സ്വാഗതം”; യുക്രൈന്‍ അഭയാര്‍ഥികളെ സ്വീകരിക്കാൻ ജര്‍മന്‍ കുടുംബങ്ങള്‍

March 4, 2022
Google News 2 minutes Read

ആ ഭൂമിയിൽ ഇനി ബാക്കി പൊട്ടിപൊളിഞ്ഞ റോഡും തകർന്ന കെട്ടിടങ്ങളും കരയുന്ന മുഖങ്ങളുമാണ്. നിരവധി പേരാണ് യുക്രൈനിന്റെ മണ്ണിൽ നിന്ന് കൂട്ട പലായനം ചെയ്യുന്നത്. തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളും നടത്തുന്നുണ്ട്. ഓരോദിവസവും ആയിരകണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലെ ബെര്‍ലിന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നത്. എന്നാൽ ഇവരെ വരവേൽക്കാൻ അവിടെ കണ്ട കാഴ്ച ഹൃദയസ്പര്ശിയാണ്.

നിരവധി ജർമൻ കുടുംബങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ ‘താമസിക്കാന്‍ എന്‍റെ വീട്ടില്‍ മുറികളുണ്ട്’ എന്ന പ്ലകാര്‍ഡുമായി നിൽക്കുന്നത്. യുദ്ധഭൂമിയിൽ നിന്ന് തളർന്ന മുഖങ്ങളോടെ എത്തുന്നവർക്ക് ഈ വാക്കുകൾ നൽകുന്ന ആശ്വാസം ചെറുതല്ലാത്തതാണ്. ഊഷ്മളമായ സ്വീകരണമാണ് യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് ജര്‍മനിയില്‍ ലഭിക്കുന്നത്.

Read Also : ആരും കാണാതെ എങ്ങനെ വിമാനത്തിൽ കയറാം; ഒൻപത് വയസ്സുകാരൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്റർ…

‘നിങ്ങൾക്ക് എന്റെ വീട്ടിൽ താമസിക്കാം’, ‘രണ്ട് പേർക്ക് താമസിക്കാൻ സൗകര്യം ഉണ്ട്, എത്ര നാൾ വേണമെങ്കിലും താമസിക്കാം തുടങ്ങിയ പ്ലക്കാർഡുകളുമായാണ് ആളുകൾ റെയിൽവേ സ്റ്റേഷനുകളിൽ കാത്തുനിൽക്കുന്നത്. ഇതുപോലെ ഹൃദയസ്പർശിയായ നിരവധി രംഗങ്ങൾക്കാണ് ജർമൻ റെയിൽവേ സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. മെഗാഫോണിലൂടെ ആർക്കെങ്കിലും 13 പേരെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ഉടനെ തന്നെ ഒരു ജർമൻ പൗരൻ രംഗത്തുവരികയും ചെയ്തിരുന്നു. 70കാരിയായ മാര്‍ഗോട്ട് ബാല്‍ഡൌഫും വീടൊരുക്കാൻ രംഗത്തുണ്ടായിരുന്നു.

Story Highlights: germans welcome ukrainian refugees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here