മധുര ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐഎമ്മിന്

തമിഴ്‌നാട് മധുര കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐഎമ്മിന്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടാതെ രണ്ട് നഗരസഭാ ചെയർമാൻ, മൂന്ന് വൈസ് ചെയർമാൻ, മൂന്ന് റൂറൽ പഞ്ചായത്ത് പ്രസിഡന്‍റ്, ആറ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളും സിപിഐഎമ്മിനാണ്. ആദ്യമായാണ് മധുര കോര്‍പറേഷനിലെ സുപ്രധാന സ്ഥാനം സിപിഐഎമ്മിന് ലഭിച്ചത്. ടി നാഗരാജനെയാണ് സിപിഐഎം ഈ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്.
തിരുപ്പൂർ ജില്ലയിലെ തിരുമുരുകൻപൂണ്ടിയിൽ പി സുബ്രഹ്മണ്യവും കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ആർ ലളിതയും നഗരസഭാ ചെയർമാന്മാരാകും. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിൽ എസ് രാമലോക ഈശ്വരി, കടലൂർ ജില്ലയിലെ ചിദംബരത്ത് മുത്തുക്കുമരൻ, ദിണ്ഡിക്കൽ ജില്ലയിലെ പഴണിയിൽ കെ കന്ദസ്വാമി എന്നിവർ വൈസ് ചെയർമാന്മാരാകും.
സിപിഐഎം പദവികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനും തമ്മില്‍ ധാരണയായി. തമിഴ്നാട് തദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കൊപ്പമാണ് സിപിഐഎം മത്സരിച്ചത്. മധുരയിലെ 100 വാര്‍ഡ് കൗണ്‍സിലുകളില്‍ 67 സീറ്റില്‍ വിജയിച്ചത് ഡിഎംകെയാണ്. സിപിഐഎമ്മില്‍ നിന്ന് നാല് പേര്‍ വിജയിച്ചു.
Story Highlights: cpim-madurai-deputy-mayor-