ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്ന് പുടിന്‍

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജര്‍മന്‍ ചാന്‍സലറുമായുള്ള ഒരു ഫോണ്‍സംഭാഷണത്തിലാണ് പുടിന്‍ യുക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി മുന്നോട്ടുവെച്ചത്. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രൈനില്‍ നിന്നും സൈന്യത്തെ റഷ്യ അടിയന്തരമായി പിന്‍വലിക്കണമെന്ന ആവശ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ മുന്നോട്ടുവെച്ചത്.
അടുത്ത ഘട്ടത്തിലെ ചര്‍ച്ചയിലെങ്കിലും യുക്രൈന്‍ തങ്ങളുടെ ആവശ്യത്തെ പരിഗണിച്ചുകൊണ്ടുള്ള ഒരു നിലപാട് സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ചര്‍ച്ചയില്‍ വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞത്.
Read Also : സാപ്രോഷിയ ആണവ നിലയത്തിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം; ആശങ്കയറിയിച്ച് യുഎസ്
അതേസമയം യുക്രൈനിലെ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. സംഭവത്തില്‍ അഗാധമായി ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് അമേരിക്ക പ്രതികരിച്ചു. യുക്രൈനില്‍ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തി, സാപ്രോഷിയ ആണവ നിലയത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന റഷ്യന്‍ അവകാശവാദത്തെ സംശയിക്കുന്നില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും യുഎസ്. ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതില്‍ കടുത്ത ആശങ്കയാണുളളത്. ആണവനിലയത്തിന്റെ നിയന്ത്രണം സംബന്ധിച്ച് റഷ്യന്‍ സൈന്യത്തിന്റെ പ്രവൃത്തികളെ കുറിച്ച് വ്യക്തതയില്ലെന്നും യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
‘ആണവ നിലയം ആക്രമിച്ചതിനുപിന്നാലെ അതിന്റെ നിയന്ത്രണവും അവര്‍ക്കായിരിക്കും. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. പക്ഷേ അത് നിയന്ത്രിക്കുന്നത് എങ്ങനെയെന്നോ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നോ സംബന്ധിച്ചാണ് ഞങ്ങളുടെ ആശങ്ക. അമേരിക്ക പ്രതികരിച്ചു.
യുക്രൈന്റെ ആണവനിലയം ആക്രമിച്ചതില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോയും രംഗത്തെത്തി. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് വിമര്‍ശിച്ചു. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്.
Story Highlights: putin says ukraine must meet russia demands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here