സാപ്രോഷിയ ആണവ നിലയത്തിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം; ആശങ്കയറിയിച്ച് യുഎസ്

യുക്രൈനിലെ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അപലപിച്ച് അമേരിക്ക. സംഭവത്തില്‍ അഗാധമായി ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് അമേരിക്ക പ്രതികരിച്ചു. യുക്രൈനില്‍ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തി, സാപ്രോഷിയ ആണവ നിലയത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന റഷ്യന്‍ അവകാശവാദത്തെ സംശയിക്കുന്നില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും യുഎസ്. ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതില്‍ കടുത്ത ആശങ്കയാണുളളത്. ആണവനിലയത്തിന്റെ നിയന്ത്രണം സംബന്ധിച്ച് റഷ്യന്‍ സൈന്യത്തിന്റെ പ്രവൃത്തികളെ കുറിച്ച് വ്യക്തതയില്ലെന്നും യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
‘ആണവ നിലയം ആക്രമിച്ചതിനുപിന്നാലെ അതിന്റെ നിയന്ത്രണവും അവര്‍ക്കായിരിക്കും. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. പക്ഷേ അത് നിയന്ത്രിക്കുന്നത് എങ്ങനെയെന്നോ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നോ സംബന്ധിച്ചാണ് ഞങ്ങളുടെ ആശങ്ക. അമേരിക്ക പ്രതികരിച്ചു.
യുക്രൈന്റെ ആണനിലയം ആക്രമിച്ചതില്‍ രഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോയും രംഗത്തെത്തി. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് വിമര്‍ശിച്ചു. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം ലോകനേതാക്കള്‍ അന്വേഷിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ വിളിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഖേഴ്‌സണ്‍ ടെലിവിഷന്‍ കേന്ദത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കന്‍ മേഖലകളില്‍ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്‌സണ്‍ നഗരം റഷ്യന്‍ സേന കൈയടക്കി.
Read Also : യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ വ്യോമാക്രമണം
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി.
Story Highlights: ukraine nuclear plant, Russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here