Advertisement

യുക്രൈന്‍ വിഷയം; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടിയാലോചനാ സമിതി യോഗം ഫലപ്രദമെന്ന് ശശി തരൂര്‍

March 4, 2022
Google News 2 minutes Read

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നു കൂടിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടിയാലോചനാസമിതിയുടെ യോഗം തികച്ചും ഫലപ്രദമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും സഹപ്രവര്‍ത്തകരും നല്ല സമീപനമാണ് കൈക്കൊണ്ടത്. ദേശീയ താല്‍പര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ഒന്നാമതായും സുപ്രധാനമായും ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also :പശ്ചിമ ബംഗാളിലെ ആക്രമണം: പ്രതികൾക്കെതിരെ നടപടി വേണമെന്ന് അനിർബൻ ഗാംഗുലി

”ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യമായി മറുപടി പറഞ്ഞ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും സഹപ്രവര്‍ത്തകര്‍ക്കും വളരെയധികം നന്ദി. ഇത്തരത്തിലുള്ള സമീപനത്തോടെ വേണം നമ്മുടെ വിദേശ നയങ്ങള്‍ നടപ്പിലാക്കേണ്ടത്. യോഗം തികച്ചും രഹസ്യസ്വഭാവമുള്ളതായതിനാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും വിദേശകാര്യ മന്ത്രാലയത്തോട് വിശദമായ സ്റ്റേറ്റ്‌മെന്റ് ഈ വിഷയത്തില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തികച്ചും പോസിറ്റീവായ രീതിയിലാണ് എല്ലാവരും ഈ യോഗത്തെ എടുത്തിട്ടുള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ പൗരന്മാര്‍ നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചു വരണം എന്നാഗ്രഹമുള്ളവരാണ്. ആറ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഒമ്പത് എം.പിമാര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധി, ആനന്ദ് ശര്‍മ്മ എന്നിവരുടെ കൂടെ ഞാനും പങ്കെടുത്തു.
വളരെ തുറന്ന ചര്‍ച്ചകള്‍ സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്നതുകൊണ്ട് ഒരു കാര്യം പറയാം; ദേശീയ താല്‍പര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ഒന്നാമതായും സുപ്രധാനമായും ഇന്ത്യക്കാരാണ്.” – ശശി തരൂര്‍ വ്യക്തമാക്കി.

Story Highlights: Shashi Tharoor says External Affairs Ministry consultative committee meeting is effective

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here