Advertisement

വീണ്ടും ചെർണോബ് ദുരന്തം ആവർത്തിക്കുമോ ? റഷ്യ ആക്രമിച്ച യുക്രൈനിലെ സപ്രോഷ്യ ആണവനിലയത്തെ കുറിച്ച് അറിയാം [ 24 Explainer ]

March 4, 2022
Google News 2 minutes Read
zaporizhzhia nuclear plant 24 explainer

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സപ്രോഷ്യ ആണവനിലയം. ലോകത്തെ ഏറ്റവും വലിയ പത്ത് ആണവനിലയങ്ങളിൽ ഒന്നാണ് സപ്രോഷ്യയിൽ സ്ഥിതി ചെയ്യുന്നത്. ( zaporizhzhia nuclear plant 24 explainer )

ആറ് ആണവ റിയാക്ടറുകളാണ് ഇവിടെ ഉള്ളത്. ഓരോ റിയാക്ടറും 950 മെഗാവാട്ട് ഊർജമാണ് ഉത്പാദിപ്പിക്കുന്നത്. മൊത്തം 5,700 മെഗാവാട്ട് ഊർജമാണ് സപ്രോഷ്യയിലെ ആണവനിലയം ഉത്പാദിപ്പിക്കുന്നത്.

1985 നും 1989 നും മധ്യേ അഞ്ച് ആണവ റിയാക്ടറുകളും 1995 ൽ ആറാം ആണവ റിയാക്ടറും സ്ഥാപിച്ചു. 2017 ൽ നടത്തിയ പുനർനിർമാണ പ്രവർത്തിന് പിന്നാലെ സപ്രോഷ്യയിലെ ആണവനിലയത്തിന് 10 വർഷം കൂടി കാലാവധി നീട്ടികിട്ടി. 2027 വരെയാണ് ആണവനിലയത്തിന്റെ കാലാവധി.

2014 ലെ ആക്രമണം

2014 ൽ ഡോൺബാസ് സംഘർഷത്തിന് പിന്നാലെ സപ്രോഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ തീവ്ര-വലതുപക്ഷ വാദികൾ എത്തിയിരുന്നു. എന്നാൽ യുക്രൈനിയൻ പൊലീസിന്റെ ഇടപെടലിൽ ശ്രമം പരാജയപ്പെടുകയായിരുന്നു.

Read Also : യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ വ്യോമാക്രമണം

2022 ലെ യുദ്ധം

റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒൻപതാം ദിവസമാണ് സപ്രോഷ്യ ആണവനിലയത്തിന് നേരെ റഷ്യയുടെ ആക്രമണം നടത്തുന്നത്. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി.

ആണവനിലയത്തിന് മേലുള്ള ആക്രമണം നിർത്താൻ യുക്രൈൻ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെർണോബ് ദുരന്തം ആവർത്തിക്കുമോ ?

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെർണോബൈൽ ദുരന്തത്തേക്കാൾ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

സപ്രോഷ്യ ആണവനിലയം പൊട്ടിത്തെറിച്ചാൽ ചെർണോബൈൽ ദുരന്തത്തേക്കാൾ പത്തിരട്ടി ആഘാതമാകും സംഭവിക്കുകയെന്നാണ് യുക്രൈൻ വിദേശകാര്യ മന്ത്രി മിത്രോ കുലേബ പറയുന്നത്.

Story Highlights: zaporizhzhia nuclear plant 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here