Advertisement

അച്ഛനെ മകന്‍ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

March 5, 2022
Google News 1 minute Read

കൊല്ലം: അച്ഛനെ മകന്‍ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പാവുമ്പാ വടക്ക് ഉടയച്ചം വിളയില്‍ നാസിഫിനെ (21) പൊലീസ് പിടികൂടി.

Read Also : ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍

നാലുവിള ജംഗ്ഷനില്‍ ചായക്കട നടത്തി വരുന്ന നിസാമുദ്ദീനെ മകനായ നാസിഫ് ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപമുണ്ടായിരുന്ന തഴവ സ്വദേശിയായ നവാസ് ഇത് കണ്ട് തടസം പിടിച്ചു. സംഭവത്തിന് ശേഷം സുഹൃത്തിന്റെ ബൈക്കില്‍ കയറി സ്ഥലത്ത് നിന്നും പോകാന്‍ ശ്രമിച്ച നവാസിനെ നാസിഫ് ചായക്കടയില്‍ നിന്നെടുത്ത സ്റ്റീല്‍ ജഗ്ഗ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നവാസ് കരുനാഗപ്പള്ളി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ചികിത്സ തേടി. സംഭവ ശേഷം നാസിഫ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് മണപ്പള്ളി ജംഗ്ഷനില്‍ നിന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

Story Highlights: Attempt to kill young man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here