ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍

അവിഹിതബന്ധം ആരോപിച്ച് ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉദയ്പൂര്‍ സ്വദേശിയായ കനയ്യ ലാല്‍ എന്നയാളെയാണ് പഹാഡ പൊലീസ് പിടികൂടിയത്.
ഭാര്യയേയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കനയ്യ ലാലിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Read Also : വയോധികനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്സ് എടിഎം മോഷ്ടിച്ച് ഒന്നരലക്ഷം രൂപ കവര്‍ന്നു
ഭാര്യയ്ക്ക് മണിലാല്‍ എന്നയാളുമായി കുറച്ചുകാലമായി വിവാഹേതര ബന്ധമുണ്ടെന്ന് കനയ്യയ്ക്ക് സംശയമുണ്ടായിരുന്നു. ചൊവ്വാഴ്ച കനയ്യ മണിലാലിനൊപ്പം ഭാര്യയെ കാണുകയും തുടര്‍ന്ന് ഇരുവരെയും പിടികൂടി കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ച്ചയായുള്ള അടിയേറ്റതിനെത്തുടര്‍ന്ന് മണിലാല്‍ ബോധംകെട്ടു വീണു. തുടര്‍ന്ന് ഇരുവരുടേയും കെട്ടഴിച്ച ശേഷം കനയ്യ മണിലാലിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കനയ്യയെ പൊലീസ് പിടികൂടിയത്.
Story Highlights: Man arrested for brutally beating wife and friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here