സിൽവർലൈൻ: സർക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി; വേദിയിലേക്ക് പ്രതിഷേധം

സംസ്ഥാന സർക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മുഖ്യമന്ത്രി. കണ്ണടച്ച് എതിർക്കുന്നവർക്ക് വേണ്ടിയല്ല, സംശയമുള്ളവർക്ക് വേണ്ടിയാണ് വിശദീകരണം. പരിസ്ഥിതി സൗഹാർദമായ സമ്പൂർണ ഗ്രീൻ പദ്ധതിയാണ് സിൽവർ ലൈൻ, പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോഴിക്കോട്ട് വിശദീകരണയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
യു ഡി എഫ് തുടങ്ങിവച്ച പദ്ധതി എൽ ഡി എഫ് നടപ്പിലാക്കുന്നു എന്നതാണ് എതിർപ്പിന് കാരണം. വയലുകളിലൂടെ കടന്നു പോകുമ്പോഴും പുഴകളുടെയും ഒഴുക്ക് തടസപ്പെടില്ല. കാലാനുസൃതമായ മാറ്റം ഗതാഗത സംവിധാനത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സില്‍വര്‍ ലൈനിന് ഭൂമി നല്‍കിയതിന്‍റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ല. 9,314 കെട്ടിടങ്ങളെ ബാധിക്കും. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
പദ്ധതിയെപ്പറ്റി വിശദീകരണം നല്‍കിയാലും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗവേദിയിലേക്ക് പ്രകടനമായെത്തിയ സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു.
Story Highlights: cm-pinarayi-vijayan-krail-land-acquisition-kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here