വെടിവെയ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഹരിയാന സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹരിയാനക്കാരനായ ഹര്‍ജോധ് സിംഗിനാണ് കീവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റത്. ഫെബ്രുവരി 27ന് വെടിയേറ്റ വിവരം ഇന്നലെയാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.
Read Also : അധിനിവേശത്തിന്റെ പത്താം ദിനത്തില്‍ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് റഷ്യ
ഹര്‍ജോധിന്റെ യുക്രെയിനിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും എംബസി വഴി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. പോരാട്ടം നടക്കുന്ന മേഖലയായതിനാല്‍ നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അരിന്ദം പറഞ്ഞു. എംബസിയില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് ഹര്‍ജോധ് പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി ആണ് (21) യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഈ വിയോഗ വാര്‍ത്ത ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യം മുക്തിനേടും മുന്‍പേയാണ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
Story Highlights: Efforts are on to repatriate the Indian student injured in the shooting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here