തോക്കിന്‍ മുനയിലെത്തുന്നതുവരെ സ്റ്റാര്‍ലിങ്ക് റഷ്യന്‍ മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്

തന്റെ ഉടമസ്ഥതയിലുളള സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ സ്റ്റാര്‍ ലിങ്ക് റഷ്യന്‍ മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌പേസ് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക്. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സ്റ്റാര്‍ ലിങ്ക് വിലക്കേര്‍പ്പെടുത്തണമെന്ന് തന്നോട് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തോക്കിന്‍ മുനയിലല്ലാതെ വിലക്കേര്‍പ്പെടുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും മസ്‌ക് പറഞ്ഞു.
റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട രാജ്യങ്ങളുടെ കൂടെ യുക്രൈന്‍ ഇല്ലെന്ന് മസ്‌ക് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഒരു സമ്പൂര്‍ണ ആവിഷ്‌കാര സ്വാതന്ത്രവാദിയായതില്‍ ഖേദിക്കുന്നുവെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റാര്‍ ലിങ്ക് വഴി യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ആക്ടിവേറ്റ് ചെയ്തതിന് പിന്നാലെ സ്റ്റാര്‍ ലിങ്ക് റഷ്യന്‍ ആക്രമണ ഭീഷണി നേരിടുന്നതായി സ്‌പേസ് എക്‌സ് സി ഇ ഒ ഇലോണ്‍ മസ്‌ക് ഇന്നലെ സൂചിപ്പിച്ചിരുന്നു. ഏതുനേരത്തും സ്റ്റാര്‍ ലിങ്കിനുനേരെ സൈബര്‍ ആക്രമണമുണ്ടാകാമെന്നാണ് മസ്‌ക് അറിയിച്ചത്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം സ്റ്റാര്‍ ലിങ്ക് ആക്ടിവേറ്റ് ചെയാന്‍ ശ്രമിക്കണമെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ട്വിറ്ററിലൂടെയാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്.
തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് മസ്‌ക് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത് നല്‍കിയത്. യുക്രൈന്‍ ഇലോണ്‍ മസ്‌ക് നല്‍കിയ വാക്കാണ് ഇതിലൂടെ പാലിക്കപ്പെട്ടത്.
സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചിരുന്നു. അതും ഇപ്പോള്‍ യുക്രൈനിന് ലഭ്യമാക്കിയിരിക്കുകയാണ് മസ്‌ക്. പടിഞ്ഞാറന്‍ യുക്രൈനിലാണ് ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മസ്‌കിന് നന്ദി അറിയിച്ച് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെ മസ്‌ക് തിരിച്ച് അഭിവാദ്യം ചെയ്യുന്നുണ്ട്.
സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചത്. പത്ത് മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് അറിയിച്ചാണ് മസ്‌ക് ഇതിന് മറുപടി നല്‍കിയത്. ഇതോടെ മസ്‌കിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.
Story Highlights: elon musk tweet star link ban russian media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here