Advertisement

വിദേശത്ത് നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

March 5, 2022
Google News 1 minute Read

കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാര്‍ത്ഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും , നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് ചെയ്യാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.യുക്രൈനിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നതാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ഉത്തരവ്.

Story Highlights: medicalstudents-from-outside-internship-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here