Advertisement

നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ്

March 5, 2022
1 minute Read

നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. നോ ഫ്‌ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിന് എതിരെയാണ് പ്രതിഷേധം. യുക്രൈനില്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന് വെള്ളിയാഴ്ച സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നാറ്റോ തയാറായിട്ടില്ല. നാറ്റോയുടെ നടപടി ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്ന നടപടിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. നാറ്റോയ്ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. യുക്രൈന്റെ പ്രതിഷേധം നോ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തെതിനെതിരെ.

യുക്രൈന്റെ പ്രധാന നഗരങ്ങളിളെല്ലാം റഷ്യം ആക്രമണം തുടരുകയാണ്. മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കീവിലും ഖാര്‍കിവ്, ചെര്‍ണീവിലും ആക്രമണം തുടരുന്നു. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ നാറ്റോയ്ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നോ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്നാണ് സെലന്‍സ്‌കി പറയുന്നത്. യുക്രൈന്‍ തകര്‍ന്നാല്‍ യൂറോപ്പ് മുഴുവന്‍ തകരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് നിരുപാധികം പിന്‍വാങ്ങണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ആവശ്യപ്പെട്ടു. വരുംദിവസങ്ങള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുമെന്നും സ്ഥിതി കൂടുതല്‍ വഷളാകുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. നാറ്റോ യുക്രൈനിലേയ്ക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.നാറ്റോയോട് കൂടുതല്‍ സഹായങ്ങളെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യുക്രൈന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടുന്ന ജീവനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നാറ്റോയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.

യുക്രൈനില്‍ നിന്ന് പതിനെണ്ണായിരം അഭയാര്‍ത്ഥികളെത്തിയതായി ജര്‍മനി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂവായിരം പേര്‍ യുക്രൈന്‍ പൗരന്മാരല്ലെന്നും ജര്‍മനി.യുക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തുന്നതില്‍ നിന്ന് ലോക രാജ്യങ്ങള്‍ പിന്മാറണമെന്ന് നേരത്തെ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ഉപരോധം വിഷയം വഷളാക്കുമെന്നും പുടിന്‍ പറഞ്ഞു.

തെക്കന്‍ യുക്രൈനിലെ, കരിങ്കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ തുറമുഖ നഗരമായ ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍പ്പട നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യുക്രൈന്‍ തയാറായാല്‍ ചര്‍ച്ചക്ക് തയാറെന്ന് റഷ്യ വ്യക്തമാക്കി. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചത്ത് തയാറാണെന്നും പുടിന്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ വ്ലാഡിമിര്‍ സെലന്‍സ്‌കി പോളണ്ടിലെക്ക് കടന്നെന്നെന്ന റഷ്യയുടെ അവകാശവാദം തള്ളി യുക്രൈന്‍. സെലന്‍സ്‌കി രാജ്യം വിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അതേസമയം റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ ബിബിസിയും തീരുമാനിച്ചു.

Story Highlights: President of Ukraine criticizes NATO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top