Advertisement

എംഎസ്എഫ് നേതാവ് പി.പി.ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്

March 5, 2022
Google News 1 minute Read

എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി.പി.ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വമാണ് അച്ചടക്ക ലംഘനത്തിന് നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. വിശദീകരണം ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജല്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. നോട്ടീസ് നല്‍കിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജല്‍ വ്യക്തമാക്കി. ഹരിത വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് ഷൈജലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Story Highlights: Show cause notice to MSF leader PP Shijal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here