Advertisement

യുക്രൈനില്‍ നിന്ന് 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

March 6, 2022
Google News 1 minute Read

യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

യുക്രൈന്‍ ഒഴിപ്പിക്കല്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അറിയിച്ചിരുന്നു. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണെന്നും മോദി വ്യക്തമാക്കി.

അതേസമയം, യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. 11 മണിക്കൂറാണ് താത്കാലിക വെടിനിര്‍ത്തല്‍. യുക്രൈന്‍ സമയം ഇന്നുരാത്രി ഒന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍ നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്‌ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.

Read Also : വെടിനിര്‍ത്തല്‍ സമയം യുക്രൈന്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി റഷ്യ

വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്തെന്നാണ് റഷ്യയുടെ ആരോപണം. വെടിനിര്‍ത്തല്‍ സമയത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ് യുക്രൈന്‍ ചെയ്തതെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. മരിയുപോളിലും വൊള്‍നോവാഹിലും ഒരാളെപ്പോലും പുറത്തിറങ്ങാന്‍ യുക്രൈന്‍ അനുവദിച്ചില്ല. ഖാര്‍ക്കീവിലും സുമിയിലും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കി എന്ന ആരോപണവും റഷ്യ ആവര്‍ത്തിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് ഇന്നലെ മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തിയിരുന്നു. വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍, റഷ്യന്‍ ബാങ്കുകളുടെ സേവനം എന്നിവ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Story Highlights: 15,900 Indians were deported from Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here