വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക; വരുൺ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ബിജെപി നേതാവും പിലിബിത്ത് എംപിയുമായ വരുൺ ഗാന്ധി. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ ഭാവിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മടങ്ങുന്ന എത്തുന്ന വിദ്യാർത്ഥികളെ ചട്ടങ്ങളിൽ ഇളവ് വരുത്തി, ഇന്ത്യൻ സ്ഥാപനങ്ങളിലേക്ക് ഘടനാപരമായി സംയോജിപ്പിക്കണമെന്ന് വരുൺ ഗാന്ധി ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജുകളുടെ എൻആർഐ ക്വാട്ട അവർക്കായി വിനിയോഗിക്കണം. ഒരു വശത്ത് യുദ്ധക്കളത്തിന്റെ കയ്പേറിയ ഓർമ്മകൾ, മറുവശത്ത് അവരുടെ ഭാവി തുലാസിൽ തൂങ്ങിക്കിടക്കുന്നു. യുദ്ധം ആയിരക്കണക്കിന് വിദ്യാർത്ഥികളെ മാനസികമായി തകർത്തെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങിയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും അവിടെ പഠിക്കാൻ പോയ വിദ്യാർത്ഥികളാണ്. ഈ വിദ്യാർത്ഥികൾ സഹായത്തിനായി നിരന്തരം അപേക്ഷിക്കുന്നു. റൊമാനിയ, ഹംഗറി വഴിയാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ 18,000-ത്തിലധികം വിദ്യാർത്ഥികളെ തിരികെ കൊണ്ടുവന്നതായി കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് വരുൺ ഗാന്ധി ആരോപിച്ചു.
Story Highlights: bjp-mp-varun-gandhi-worried-about-students-returned-from-ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here