Advertisement

നഷ്ടമായത് മതേതര മൂല്യത്തിന്റെ പ്രതീകം: ബെന്നി ബഹനാന്‍ എംപി

March 6, 2022
Google News 2 minutes Read

മതേതര മൂല്യത്തിന്റെ പ്രതീകമാണ് പാണക്കാട് ഹൈദരലി തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി. മതസൗഹാര്‍ദവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. വര്‍ഗീയതയും വിഭാഗീയതയും തീവ്രവാദവും വളര്‍ന്ന് വരുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഹൈദരലി തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇത്തരം ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതായിരുന്നു. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗം മതേതര സമൂഹത്തിന് കനത്ത നഷ്ടമാണ്. പൊതുപ്രവര്‍ത്തകരിലെ സൗമ്യ മുഖമായിരുന്നു അദ്ദേഹം. സമൂഹത്തിനായി നീക്കി വച്ച ജീവിതമായിരുന്നു തങ്ങളുടേത്.
യുഡിഎഫ് കണ്‍വീനര്‍ ആയിരിക്കെ കൂടുതല്‍ അടുത്ത പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ താങ്ങായും തണലായും നിന്നത് ഹൈദരലി തങ്ങളായിരുന്നു. യുഡിഎഫ് രാഷ്ട്രീയത്തിലെ നിര്‍ണായക സമയങ്ങളില്‍ ഹൈദരലി തങ്ങളുടെ വാക്കുകള്‍ തീരുമാനം എടുക്കുന്നതില്‍ കൂടുതല്‍ ശക്തി പകര്‍ന്നിരുന്നു. ഹൈദരലി തങ്ങളുടെ വിയോഗം ഭാരതത്തിന്റെ മതേതര മനസിന് തീരാ നഷ്ടമാണെന്നും ബെന്നി ബഹനാന്‍ അനുസ്മരിച്ചു.

Story Highlights: Lost is a symbol of secular value: Benny Behanan MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here