പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. പി കെ ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കൾ ആശംസയറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ആശംസയറിയിച്ചത്. പ്രിയ പ്രസിഡന്റിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ആശംസകളെന്ന് പി കെ ഫിറോസ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.(Panakkad sayyid munavvar ali shihab thangal got uae golden visa)
സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ്, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കപ്പെട്ട കലാസാംസ്‌കാരിക, വിനോദ മാധ്യമ മേഖലകളിലെ ബഹുമുഖ പ്രതിഭകള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ മുന്‍നിര ബിസിനെസ് സെറ്റപ്പ് സ്ഥാപനമായ ഇസിഎച്ചിന്റെ ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി മുഖേനയായിരുന്നു. ചടങ്ങില്‍ യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Story Highlights: Panakkad sayyid munavvar ali shihab thangal got uae golden visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here