യുഎഇ സന്ദർശന വിസ; രാജ്യത്ത് നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാൻ അനുമതി

ഒരു മാസത്തെയോ രണ്ട് മാസത്തെയോ സന്ദർശന വിസയിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികൾക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.(UAE Visiting visa can extend up to 30 days more)
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിസ നടപടിക്രമങ്ങളിൽ യുഎഇ നിരവധി മാറ്റങ്ങൾ നടപ്പാക്കിവരികയാണ്. 30 ദിവസത്തെയോ 60 ദിവസത്തെയോ സന്ദർശന വിസ കൈവശമുള്ള വ്യക്തികൾക്ക് ഇപ്പോൾ 30 ദിവസത്തെ അധിക താമസം കൂടിയാണ് അനുവദിച്ച് കിട്ടിയത്.
വിസ നീട്ടി നൽകുന്ന പരമാവധി കാലാവധി 120 ദിവസമാണ്. വിസിറ്റ് വിസ വിപുലീകരണത്തിനായി വിസ നൽകുന്ന ഏജന്റുമായി ബന്ധപ്പെടണം.
ഒരു മാസത്തേക്ക് വിസ നീട്ടുന്നതിനുള്ള ചെലവ് 1,050 ദിർഹമാണ്.
Read Also: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം; സർവീസ് നടത്തി എയർ ഇന്ത്യ
കഴിഞ്ഞ ഏപ്രിലിൽ യുഎഇയിൽ വിദേശികൾക്ക് സന്ദർശക വിസ നൽകുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. യുഎഇയിൽ അടുത്ത ബന്ധുക്കൾ ഉള്ളവർക്ക് മാത്രമാണ് സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്നായിരുന്നു മാറ്റം. സന്ദർശക വിസയിൽ യുഎയിൽ എത്താൻ ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത സുഹൃത്തോ ആയിരിക്കണം. വിസിറ്റിങ് വിസയിലെത്തുന്ന വിദേശികളുടെ സന്ദർശനവും താമസവും കൂടുതൽ കടുപ്പിക്കുന്നതാണ് നിയന്ത്രണങ്ങൾ.
Story Highlights: UAE Visiting visa can extend up to 30 days more
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here