Advertisement

നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ,തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു ; പി.കെ കുഞ്ഞാലിക്കുട്ടി

March 6, 2022
1 minute Read

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടു. ഞങ്ങൾ എല്ലാവരും കഴിഞ്ഞ ദിവസം അവിടെ ഉണ്ടായിരുന്നു.

തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്.ആരോഗ്യ നില മെച്ചപ്പെട്ടതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ സ്ഥിതി മോശമാകുകയായിരുന്നെന്നാണ് ആളുപത്രിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണവിവരം അറിയുന്നു. തുടർന്ന് യാത്ര മതിയാക്കി തിരിച്ചുപോരുകയായിരുന്നു.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

അദ്ദേഹത്തിന്റെ മരണം സമുദായത്തെ സംബന്ധിച്ച് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ചെറുപ്പം മുതലെയുള്ള ബന്ധമാണ്. ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ സൗമ്യനായാണ് ഹൈദരലി ശിഹാബ് തങ്ങൾ എല്ലാകാലത്തും അറിയപ്പെട്ടത്. വളരെ സ്വാത്വികനായിരുന്നു. മതപരമായ കാര്യങ്ങളിൽ കൂടുതൽ മുഴുകിയായിരുന്നു ജീവിതം. ദൈവത്തിന്റെ വിധിക്ക് മുന്നിൽ വേറൊന്നും ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights: p-k-kunhalikutty-remembering-panakkad-syed-hyderali-shihab-thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top