വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല ; മുഖ്യമന്ത്രി
March 6, 2022
1 minute Read

വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റി വെക്കാനോ സർക്കാർ തയ്യാറായില്ല.സർക്കാരിന്റെ വികസന കാഴ്ചപ്പാടുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയാണ് ഈ വികസന പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.നമ്മുടെ സമൂഹത്തിനും പരിസ്ഥിക്കും ഇണങ്ങുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: pinarayivijayan-about-silverline-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement