പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: അമരീന്ദർ സിംഗ് അമിത് ഷായെ കണ്ടു

മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അമിത് ഷായുമായി പഞ്ചാബിനെ കുറിച്ച് പൊതു ചർച്ച നടത്തിയിട്ടുണ്ടെന്നും, യോഗത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എത്ര സീറ്റുകൾ നേടാനാകുമെന്ന് ചോദിച്ചപ്പോൾ, താൻ ഒരു പണ്ഡിറ്റല്ലെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രതികരിച്ചു. ഫലം പ്രവചിക്കാൻ കഴിയുന്ന തരത്തിലുള്ള ആളല്ല താൻ. ബിജെപിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ക്യാപ്റ്റൻ വ്യക്തമാക്കി. ഫലം വരാനിരിക്കുന്നതേയുള്ളൂ. പഞ്ചാബിന്റെ താൽപര്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിശദമായ ചർച്ച നടത്തും. ഈ യോഗത്തിൽ അതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്ന് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
മാർച്ച് 10നാണ് സംസ്ഥാനത്തെ വോട്ടെണ്ണൽ. നിയമസഭയിലെ 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് അധികാരം നിലനിർത്താൻ പോരാടുകയാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 117ൽ 77 സീറ്റും കോൺഗ്രസ് നേടിയിരുന്നു. അകാലി-ബിജെപി സഖ്യത്തിന് 18 സീറ്റുകൾ മാത്രമാണ് നേടാനായത്. ആം ആദ്മി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു. ചതുർഭുജമാണ് ഇത്തവണ പഞ്ചാബിന്റെ മത്സരം. ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിഎസ്പി എന്നിവയുടെ സഖ്യവും അമരീന്ദർ സിംഗിൻ്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ബിജെപി സഖ്യവും കോൺഗ്രസിന് കനത്ത വെല്ലുവിളിയാണ് നൽകുന്നത്.
Story Highlights: amarinder-singh-and-amit-shah-meets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here