സെലെൻസ്‌കിയോട് നന്ദി പറഞ്ഞ് മോദി, സുമിയ ഒഴിപ്പിക്കലിന് സഹായം തേടി

യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. യുക്രൈനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന് സെലെൻസ്‌കിയോട് മോദി നന്ദി പറഞ്ഞു.
സുമിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ യുക്രൈൻ ഗവൺമെന്റിന്റെ തുടർച്ചയായ പിന്തുണ മോദി അഭ്യർത്ഥിച്ചു. റഷ്യയുമായി നേരിട്ടുള്ള സംഭാഷണം തുടരുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഫോൺ വിളി 35 മിനിറ്റോളം നീണ്ടു.
അതേസമയം യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.
Story Highlights: pm-narendra-modi-speaks-to-ukraine-prez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here