Advertisement

ബസ് പോവേണ്ട വഴികളില്‍ സ്‌ഫോടനം നടന്നുവെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് ; സുമിയിലെ ഒഴിപ്പിക്കല്‍ നിര്‍ത്തി

March 7, 2022
Google News 1 minute Read

യുക്രൈനിലെ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് ഇന്ത്യന്‍ എംബസി. നേരത്തേ തീരുമാനിച്ചതുസരിച്ച് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും യാത്ര പുറപ്പെടാനായില്ല. ബസ് പോവേണ്ട വഴികളില്‍ സ്‌ഫോടനം നടന്നുവെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുരക്ഷിത സ്ഥലങ്ങളില്‍ തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. രക്ഷാദൗത്യത്തിനുള്ള പാത ഒട്ടും സുരക്ഷിതമല്ലെന്ന കാരണത്താലാണ് യാത്ര ഉപേക്ഷിച്ചത്.

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇരുനേതാക്കളും യുക്രൈന്‍ സാഹചര്യം വിലയിരുത്തി.

Read Also : പുടിനുമായി ഫോണില്‍ 50 മിനിട്ട് സംസാരിച്ച് മോദി

റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകള്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എംബസിയില്‍ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡന്റ് ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പെണ്‍കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പുറത്ത് എത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെണ്‍കുട്ടികളെല്ലാം ബസുകളില്‍ എത്തിയെങ്കിലും ഈ ബസുകള്‍ ഹോളണ്ട് അതിര്‍ത്തിയിലേക്ക് എത്തേണ്ട പാതയില്‍ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് രക്ഷാദൗത്യം ഉപേക്ഷിച്ചത്.

Story Highlights: The evacuation of Sumi was stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here