Advertisement

ധീരജിന്റെ ചോര ഉണങ്ങും മുൻപ് കെ സുധാകരൻ പ്രകോപനപരമായി സംസാരിച്ചു; പ്രസംഗത്തിൽ തെറ്റില്ലെന്ന് സി വി വർഗീസ്

March 9, 2022
Google News 1 minute Read

കെ സുധാകരനെതിരായ പ്രസംഗത്തിൽ തെറ്റില്ലെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ധീരജിന്റെ ചോര ഉണങ്ങും മുൻപ് കെ സുധാകരൻ പ്രകോപനപരമായി സംസാരിച്ചു.താൻ സുധാകരന് മറുപടി നൽകിയതാണ്. പ്രകോപനപരമായി ഒന്നുമില്ലെന്നും സി വി വർഗീസ് വ്യക്തമാക്കി.

അതിനിടെ, സി.വി തോമസിന്റെ പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം നേതാവ് എം.എം. മണിയും രംഗത്തുവന്നു. കെ.സുധാകരന്‍ സിപിഐഎം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. സുധാകരന്‍ പറഞ്ഞതിന് തക്ക മറുപടി നല്‍കിയിട്ടില്ലെന്നും എം.എം മണി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സി വി വർഗീസ് ചൂണ്ടിക്കാട്ടി.

‘സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.

Story Highlights: cpim-against-sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here