ഈജിപ്ഷ്യന്‍ പ്രസിഡന്റ് റിയാദില്‍ സന്ദര്‍ശനം നടത്തി

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സിസി റിയാദില്‍ സന്ദര്‍ശനം നടത്തി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.
സ്‌റ്റേറ്റ് മന്ത്രി ഡോ. ഇസാം ബിന്‍ സഅദ്, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഈജിപ്തിലെ സൗദി അംബാസഡര്‍ ഉസാമ നഖ്‌ലി, സൗദിയിലെ ഈജിപ്ത് അംബാസഡര്‍ അഹമദ് ഫാറൂഖ് എന്നിവരും ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ വിമാത്താവളത്തിലെത്തിയിരുന്നു. അബ്ദുല്‍ ഫത്തഹ് അല്‍സിസി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സൗദി എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ എയര്‍ഷോ നടത്തി ആകാശത്ത് ഈജിപ്ഷ്യന്‍ പതാകയുടെ നിറങ്ങള്‍ വരച്ചുകാട്ടി.
Read Also : യാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട; സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു
ഉഭയകക്ഷി ചര്‍ച്ചകളും വിവിധ കൂടിക്കാഴ്ചകളും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് റിയാദിലെത്തിയത്. ഈജിപ്റ്റ് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി, പ്രസിഡന്‍ഷ്യന്‍ ഓഫീസ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അഹമദ് മുഹമ്മദ് അലി, രഹസ്യാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ബാസ് കാമില്‍, പ്രസിഡന്‍ഷ്യന്‍ ഓഫീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹ്‌സിന്‍ അലി, റിപ്പബ്ലിക്കന്‍ ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ മുസ്തഫ ശൗഖത്ത് എന്നിവരും അബ്ദുല്‍ ഫത്തഹ് അല്‍സിസിയെ അനുഗമിച്ച് റിയാദിലെത്തിയിട്ടുണ്ട്.
അല്‍പനേരം വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലില്‍ വിശ്രമിച്ചതിന് ശേഷമാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് കിരീടാവകാശിക്കൊപ്പം രാജാവിന്റെ റോയല്‍ കോര്‍ട്ടിലേക്ക് പോയത്.
Story Highlights: Egyptian President visited Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here