Advertisement

ഓപ്പറേഷൻ ഗംഗ; രക്ഷാദൗത്യം വിജയകരം, 20,000 പേരെ തിരിച്ചെത്തിച്ചു; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

March 9, 2022
Google News 2 minutes Read

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വിജയകരമെന്ന്‌ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. യുക്രൈനിൽ
നിന്ന് 20,000 പേരെ തിരിച്ചെത്തിച്ചതായി അദ്ദേഹം പറഞ്ഞു . സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ ലിവിവിൽ എത്തിയെന്നും പിയൂഷ് ഗോയൽ അറിയിച്ചു .

ഇന്ത്യ മാത്രമാണ് ഒഴിപ്പിക്കലിനായി എല്ലാം ചെയ്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രി യുക്രൈനിലേയും റഷ്യയിലെയും പ്രസിഡന്റുമാരുമായി സംസാരിച്ചു, പ്രതിനിധികളെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. എംബസികൾ രക്ഷാദൗത്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ആളുകളെയും തിരികെ എത്തിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ ഓപ്പറേഷൻ ഗംഗ വിജയകരമായ പരിസമാപ്തിയിലേക്കെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സുമിയിലെ രക്ഷാദൗത്യം സമ്മർദ്ദം നിറഞ്ഞതായിരുന്നു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. സുമിയിൽ ഇന്ത്യൻ പൗരന്മാർ അവശേഷിക്കുന്നതായി അറിയില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ ലവീവിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ഓപ്പറേഷൻ ഗംഗ; രക്ഷാദൗത്യം അവസാനഘട്ടത്തിലെന്ന് വി മുരളീധരൻ

പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്തത്. അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നാല് മന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയച്ചതെങ്കിൽ അത് മാധ്യമങ്ങൾക്ക് വാർത്തയാക്കാതെ ഇരുന്നാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു. സർക്കാർ പ്രഥമ പരിഗണന നൽകുന്നത് സുരക്ഷയ്‌ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: Operation Ganga Rescue mission successful- piyush goyal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here