Advertisement

യു.പിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി

March 9, 2022
Google News 2 minutes Read

നാളെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കേ ഉത്തർപ്രദേശിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലാണ് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ബിജെപി കടത്തിക്കൊണ്ടുപോയതായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചതിന്റെ പിറ്റേന്നാണ് ബിജെപിയുടെ ഇടപെടൽ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്തുന്നതായും അഖിലേഷ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച അഖിലേഷിനെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും നടപടി സ്വീകരിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെട്ടു.

പല ബൂത്തുകളില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മോഷണം പോയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. വാരണസിയിലെ ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന വിഡിയോ തനിക്ക് ലഭിച്ചെന്നാണ് അഖിലേഷ് പറഞ്ഞത്. യന്ത്രങ്ങള്‍ മൂന്ന് ട്രക്കുകളിലായി കടത്തിക്കൊണ്ട് പോയതിനും വിഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും അഖിലേഷ് ആഞ്ഞടിച്ചു. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയും ഈ തിരിമറിയുടെ ഭാഗമായിത്തന്നെ കാണണമെന്നും അഖിലേഷ് പറഞ്ഞു. ആരാണ് ഈ എക്‌സിറ്റ് പോളുകള്‍ക്കായി പണം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. അഖിലേഷ് യാദവ് ആരോപണത്തെ തുടർന്ന് വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിയിരുന്നു.

വിഡിയോയില്‍ കാണുന്ന ട്രക്കുകളില്‍ കൊണ്ടുപോകുന്നത് ട്രയലുകള്‍ക്ക് വേണ്ടിയുള്ള യന്ത്രങ്ങളാണെന്നാണ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് അഖിലേഷ് യാദവ് തള്ളുകയായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ആവശ്യം വന്നാല്‍ കോടതികളെ സമീപിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകളില്‍ ഉള്‍പ്പെടെ തിരിമറി കാണുക്കുന്നവരെ ജനം തള്ളിക്കളയുമെന്നും തന്റെ പാര്‍ട്ടി 300 സീറ്റുകള്‍ നേടുമെന്നും അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.വിഡിയോയില്‍ കാണുന്ന ട്രക്കുകളില്‍ കൊണ്ടുപോകുന്നത് ട്രയലുകള്‍ക്ക് വേണ്ടിയുള്ള യന്ത്രങ്ങളാണെന്നാണ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് അഖിലേഷ് യാദവ് തള്ളുകയായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ആവശ്യം വന്നാല്‍ കോടതികളെ സമീപിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകളില്‍ ഉള്‍പ്പെടെ തിരിമറി കാണുക്കുന്നവരെ ജനം തള്ളിക്കളയുമെന്നും തന്റെ പാര്‍ട്ടി 300 സീറ്റുകള്‍ നേടുമെന്നും അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം നാളെയാണ് നടക്കുക. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ നാളെ അറിയാം. ഫലപ്രഖ്യാപനത്തിനു മുൻപുള്ള എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്കാണ് സാധ്യത കൂടുതൽ. ഇത് കോൺഗ്രസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Read Also : അസമില്‍ ഇ.വി.എം ഉപയോഗിച്ച് നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വന്‍ വിജയം

യുപിയിലടക്കം നാല് സംസ്ഥാനങ്ങളിൽ വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നു. ബിജെപിയെ സംബന്ധിച്ച് ഉത്തർപ്രദേശ് ഒരു തലവേദനയുമില്ലാത്ത സംസ്ഥാനമാണ്. ജയം സുനിശ്ചിതം. 403 നിയമസഭാ മണ്ഡലങ്ങളാണ് യുപിയിൽ ഉള്ളത്. 300 സീറ്റുകളിലധികം ഇത്തവണ നേടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
10 ജില്ലകളിലായി 57 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 676 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

Story Highlights: Provide security for counting centers in UP; BJP to Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here