കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് ഇറ്റലിയിലേക്കു തിരികെ പോകൂ; തോല്‍വിയില്‍ സോണിയയെ പരിഹസിച്ച് അബ്ദുള്ളക്കുട്ടി

കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് സോണിയ ഗാന്ധിയും കുടുംബവും തിരികെ ഇറ്റലിക്കു മടങ്ങണമെന്ന് പരിഹസിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. ഇന്നത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. അതേസമയം പഞ്ചാബിലെ തോല്‍വിക്കു കാരണം കാര്‍ഷിക സമരത്തിന്റെ പേരില്‍ എതിരാളികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയതാണ് എന്നും പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം സുവ്യക്തം. ഇത് മോദിജിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. പരിവാര്‍ രാജ്, മാഫിയാ രാജ് ജനങ്ങള്‍ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസല്‍റ്റ്.
കാര്‍ഷിക സമരത്തിന്റെ പേരില്‍ പഞ്ചാബിലെ ജനങ്ങളെ മാത്രമേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞുള്ളൂ എന്നതും സത്യം. ഈ ഫലം ഒരു കാര്യം ഉച്ചത്തില്‍ വിളിച്ചു പറയുന്നു.
കോണ്‍ഗ്രസിന്റെ കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവസാനിച്ചിരിക്കുന്നു.
സോണിയാജിയോട് ഒരു അപേക്ഷയുണ്ട് കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങള്‍ക്കും പ്രത്യേകിച്ച് മകന്‍ രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും നല്ലത്.
Story Highlights: Abdullakutty mocks Sonia Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here