Advertisement

‘കൂറുമാറ്റ പേടി’; ഗോവയിൽ റിസോർട്ടുകൾ സജീവം

March 10, 2022
Google News 2 minutes Read
goa resorts active ahead of results

കൂറു മാറ്റത്തിന്റെ ഈറ്റില്ലമെന്ന ദുഷ്‌പേരുള്ള ഗോവയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നോടിയായി റിസോർട്ടുകൾ സജീവമാകുന്നു. കഴിഞ്ഞ തവണത്തേത് പോലുള്ള കൂറുമാറ്റം ഇത്തവണയും പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ റിസോർട്ടുകളിൽ പൂട്ടിയിടുന്ന സാഹചര്യമാണ് ഗോവയിലുള്ളത്. ( goa resorts active ahead of results )

പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് സ്ഥാനാർത്ഥികളെ മറുകണ്ടം ചാടുന്നതിൽ നിന്ന് തടയുന്ന നടപടികളാണ് ബിജെപി ഒഴിയുള്ള പാർട്ടികൾ കൈക്കൊള്ളുന്നത്. ബിജെപി സ്ഥാനാർത്ഥികൾ മാത്രമാണ് നിലവിൽ പുറത്തുള്ളത്.

Read Also : ഗോവയില്‍ കോണ്‍ഗ്രസ് -ബിജെപി പോരാട്ടം; 2017 -ലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്

വളരെ പ്രകടമായ അനിശ്ചിതാവസ്ഥയാണ് ഗോവയിൽ എക്‌സിറ്റ് പോളുകളിലും പ്രതിഫലിച്ചിരിക്കുന്നത്. കൃത്യമായ മുൻതൂക്കം പ്രവചിക്കാൻ എക്‌സിറ്റ് പോളുകൾക്ക് സാധിച്ചില്ല. 40 സീറ്റുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ ബിജെപിക്ക് 13 സീറ്റും, കോൺഗ്രസിന് 17 സീറ്റുമായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷി കോൺഗ്രസ് ആയിരുന്നിട്ടും ഒൻപത് എംഎൽഎമാരുടെ പിന്തുണ കൂടിയുണ്ടെന്ന അവകാശവാദവുമായി വളരെ പെട്ടെന്ന് 21 എന്ന മാജിക് നമ്പറിലേക്ക് ബിജെപിയെത്തിയ കാഴ്ചയാണ് കഴിഞ്ഞ വർഷം കണ്ടത്.

Story Highlights: goa resorts active ahead of results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here