Advertisement

ഹരീഷ് റാവത്തിന് തോല്‍വി; മകള്‍ക്ക് ജയം

March 10, 2022
1 minute Read

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേസമയം ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് വിജയം നേടി. ഹരിദ്വാറിലെ റൂറല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് അനുപമ ജനവിധി തേടിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു.
ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 1068 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Story Highlights: Harish Rawat loses; Victory for the daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top