Advertisement

അധ്യാപികയോട് അപമര്യാദയായി പെരുമാറിയ ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

March 10, 2022
Google News 1 minute Read
Junior superintendent arrested

പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുവാന്‍ ശ്രമിച്ച പി.എഫ് വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ കോട്ടയത്ത് ഇന്റലിജന്‍സ് പിടിയില്‍. കാസര്‍ഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കണ്ണൂര്‍ സ്വദേശി വിനോയി ചന്ദ്രന്‍ (41) ആണ് പിടിയിലായത്.

ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പി.എഫ് നോഡല്‍ ഓഫീസറായ പ്രതി കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. ഈ വിവരം അധ്യാപിക ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Story Highlights: Junior superintendent arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here