Advertisement

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

March 10, 2022
Google News 1 minute Read
narendra modi

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ഡോ.വി കെ പോള്‍, ഭാര്‍തി പ്രവീണ്‍ പട്ടീല്‍ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യവും വാക്‌സിന്‍ വിതരണ പുരോഗതിയും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, പകര്‍ച്ചവ്യാധി തടയാന്‍ കേന്ദ്രം ശക്തമായ നടപടികളെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also : പന്നിയുടെ ഹൃദയം സ്വീകരിച്ച 57കാരന്‍ മരിച്ചു

ഇന്ത്യയില്‍ ഇതുവരെ 4.3 കോടിയിലധികം കൊവിഡ് കേസുകളും 5.15 ലക്ഷം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 46,962 ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 4,575 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 7,416 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതുവരെ 179.33 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

Story Highlights: narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here