അടിപതറി പ്രമുഖർ; പിടിച്ചു നിന്നത് ചുരുക്കം ചിലർ മാത്രം

ഇന്ത്യ ഉറ്റുനോക്കിയ രാഷ്ട്രീയ നേതാക്കൾക്ക് കാലിടറുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ചുരുക്കം ചില നേതാക്കൾ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ( star candidates trails in election )
പഞ്ചാബിൽ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിമാരും പിന്നിലാണ്. അമൃത്സറിൽ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ കാലിടറി.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പിന്നിലാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പിന്നിലാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് നേരിയ ലീഡുണ്ട്. എന്നാൽ സംസ്ഥാനത്തെ രണ്ട് ഉപമുഖ്യമന്ത്രിമാരും പിന്നിലാണ്. യുപിയിൽ യോഗി ആദിത്യനാഥും, അഖിലേഷ് യാദവും മുന്നേറുകയാണ്. മണിപ്പൂരിൽ ബിരേൻ സിംഗും മുന്നേറുന്നുണ്ട്.
Read Also : നെഹ്രു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയിൽ കോൺഗ്രസിന് വൻ തിരിച്ചടി
ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.
Story Highlights: star candidates trails in election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here