സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തിൽ വളർച്ച

സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തിൽ വളർച്ചയുണ്ടായെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 2022 ജനുവരി-ഫെബ്രുവരി മാസത്തിൽ ശരാശരി 14.5 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നാണ് ധനമന്ത്രി അറിയിച്ചത്. ( gst revenue increased )
ജിഎസ്ടി വരുമാനത്തിലെ വളർച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രതിസന്ധികൾ അവസാനിച്ചുവെന്നല്ല പറയുന്നത്. കൊവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും, സംസ്ഥാനത്തെ ബാധിക്കുന്ന മറ്റ് പ്രതിസന്ധികളും ഉടലെടുത്തേക്കാം. പക്ഷേ, പ്രതിസന്ധികൾ വന്നാലും അവയെ ഒന്നിച്ച് നിന്ന് അതിജീവിക്കാനുള്ള ആത്മവിശ്വാസം കേരളം ആർജിച്ചു’- ധനമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹിരോഷിമയുടേയും നാഗാസാക്കിയുടേയും ഓർമ സാധാനത്തിനായി പ്രവർത്തിക്കാൻ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാൻ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നിൽക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.
Story Highlights: gst revenue increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here