ഐസക്കിന്റെ ബജറ്റ് പോലെ തന്നെ; 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല; ബാലഗോപാലിനെതിരെ ചെന്നിത്തല

സംസ്ഥാന ബജറ്റിനെതിരെ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക്ക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ബാലഗോപാലിന്റെ കഴിഞ്ഞ ബജറ്റിലെ 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇത്തവണയും അദ്ദേഹം വീണ്ടും ആയിരക്കണക്കിന് കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതിരൂക്ഷമായ കടക്കെണിയില്‍പ്പെട്ട് കിടക്കുന്ന സംസ്ഥാനത്തെ അതില്‍ നിന്ന് കരകയറ്റാനുള്ള വഴികളൊന്നും ബഡ്ജറ്റ് നിര്‍ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക്ക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. ബഡ്ജറ്റിംഗ് സംവിധാനത്തെ തന്നെ പ്രഹസനമാക്കി മാറ്റിയയാളാണ് തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും ആ സ്വഭാവം ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബഡ്ജറ്റ് പ്രസംഗം തെളിയിക്കുന്നത്.
ബാലഗോപാലിന്റെ കഴിഞ്ഞ ബഡ്ജറ്റിലെ 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല. അദ്ദേഹം വീണ്ടും ആയിരക്കണക്കിന് കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനൊക്കെ പണം എവിടെ നിന്നാണ് വരുന്നതെന്ന് ബഡ്ജറ്റില്‍ പറയുന്നുമില്ല. അതിരൂക്ഷമായ കടക്കെണിയില്‍പ്പെട്ടു കിടക്കുന്ന സംസ്ഥാനത്തെ അതില്‍ നിന്ന് കരകയറ്റാനുള്ള വഴികളൊന്നും ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമല്ല. കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ജി.എസ്.ടി നഷ്ടപരിപാരം അവസാനിക്കാന്‍ പോകുകയാണ്. അതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇത് എങ്ങനെ മറികടക്കുമെന്ന് ബാലഗോപാല്‍ മിണ്ടുന്നേയില്ല.
Story Highlights: kerala-budget-2022-ramesh-chennithala-lashes-out-kn-balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here