Advertisement

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി

March 11, 2022
Google News 2 minutes Read

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നികുതി വര്‍ദ്ധനയുടെ സൂചനകളുമുണ്ട്. ബജറ്റിന് തലേന്ന് നിയമസഭയില്‍ സമര്‍പ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും ഇന്നറിയാം.

Story Highlights: The second Pinarayi government has started presenting its first full budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here