Advertisement

കൃഷ്ണപിള്ളയ്ക്കും വിശുദ്ധ ചാവറയച്ചനും എംഎസ് വിശ്വനാഥനും ചെറുശ്ശേരിക്കും സ്മാരകങ്ങള്‍

March 11, 2022
Google News 2 minutes Read

നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബജറ്റില്‍ പ്രഖ്യാപിച്ച സ്മാരകങ്ങള്‍

  • നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം.
  • വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം.
  • കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം.
  • പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ
  • ചെറുശ്ശേരിയുടെ നാമധേയത്തില്‍ കണ്ണൂരിലെ ചിറയ്ക്കലില്‍ സ്ഥാപിക്കുന്നതിനായി രണ്ട് കോടി
  • ചേരാനെല്ലൂര്‍ അല്‍ ഫാറൂഖ്യ സ്‌കൂളിന് എതിര്‍വശത്തുള്ള അകത്തട്ട് പുരയിടത്തില്‍ നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ഉള്‍പ്പടെയുള്ള സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനായി 30 ലക്ഷം
  • തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനായി ഒരു കോടി രൂപ

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

കൂടാതെ മലയാള സിനിമ മലയാള സിനിമ മ്യൂസിയം ചലച്ചിത്ര മേള എന്നിവയ്ക്കായി 12 കോടിയും ലാറ്റിന്‍ അമേരിക്കന്‍ സെന്ററിന്റെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപയും നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു.

Story Highlights: Kerala Budget- P Krishna Pillai, MS Viswanathan, Cherussery Monuments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here