ബജറ്റ് 2022; വന്യജീവി ആക്രമണങ്ങള്‍ക്ക് 25 കോടി രൂപ

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കുള്ള നഷ്ടപരിഹാരമായി 25 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റ് ചികിത്സ തേടിയവര്‍ക്കും ആശ്വാസപ്രഖ്യാപനമാണ്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുകയാണ്.
കാര്‍ഷിക മേഖലകളിലേക്ക് കടന്നുകയറിയുള്ള വന്യജീവി ആക്രമണങ്ങളിലൂടെ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് 7 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
കേരളത്തില്‍ കാലങ്ങളായി കര്‍ഷകര്‍ നേരിടുന്ന പ്രശ്നമാണ് വന്യമൃഗശല്യം. ഒരു വര്‍ഷത്തിനിടെ നാലുകര്‍ഷകരാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക ഇന്‍ഷൂറന്‍സ് നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും നേരത്തെ പ്രതിപക്ഷമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
Story Highlights: wild animal attack, kerala budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here