ഐപിഎൽ 2022; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഫാഫ് ഡു പ്ലെസി നയിക്കും

ഐപിഎൽ 15-ാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഫാഫ് ഡു പ്ലെസി നയിക്കും. നേരത്തെ ഫാഫ് ക്യാപ്റ്റനാവുമെന്നുള്ള വാർത്തകളുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ദിനേശ് കാർത്തിക്, ഗ്ലെൻ മാക്‌സ്‌വെൽ, മനീഷ് പാണ്ഡെ എന്നിവരുടെ പേരുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഐപിഎൽ ടീമിനെ നയിക്കുന്നത്. ഇത്തവണ മെഗാതാരലേലത്തിലാണ് ആർസിബി ഡു പ്ലെസിയെ സ്വന്തമാക്കിയത്.
വിരാട് കോലി ഒഴിഞ്ഞതോടെയാണ് ആർസിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. കോലി 10 സീസണിൽ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു. എന്നാൽ ഒരിക്കൽ പോലും കിരീടത്തിലേക്ക് നയിക്കാനായില്ല. 2012 മുതൽ 2015 വരേയും പിന്നീട് 2018 മുതൽ 2021 വരേയും ഫാഫ് ചെന്നൈ ജേഴ്‌സിയിലാണ് കളിച്ചിരുന്നത്. എന്നാൽ ഇത്തവണ ചെന്നൈക്ക് ഫാഫിനെ ടീമിനൊപ്പം നിലനിർത്താൻ സാധിച്ചിരുന്നില്ല. 2016, 2017 സീസണിൽ റൈസിംഗ് പൂനെ സൂപ്പർജയന്റ്‌സിനൊപ്പവും കളിച്ചു.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
മെഗാതാരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയത്. ഹർഷൽ പട്ടേൽ, വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, ഷഹ്ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാൽ ലോംറർ, ഷെർഫെയ്ൻ റൂതർഫോഡ്, ഫിൻ അലൻ, ജേസൺ ബെഹ്റെൻഡോർഫ്, സിദ്ധാർഥ് കൗൾ, കരൺ ശർമ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വർ ഗൗതം, ലവ്നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആർസിബി ലേലത്തിലൂടെ സ്വന്തമാക്കി.
Story Highlights: faf-du-plessis-named-new-rcb-captain-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here