ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിംഗ്

ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് . ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത് യാദവിന് പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 17/ 1 എന്ന നിലയിലാണ്. ഓപ്പണർ ബാറ്റർ മായങ്ക് അഗർവാളാണ് റൺ ഔട്ടായത്. ക്യാപ്റ്റൻ രോഹിത് ശർമ(9) ഹനുമ വിഹരി (2) എന്നിവരാണ് ക്രീസിൽ.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും പ്രവീണ്‍ ജയവിക്രമയും ഇടംപിടിച്ചു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ (Bengaluru Test (D/N) വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഹനുമ വിഹാരി, വിരാട് കോലി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.
Story Highlights: india-vs-sri-lanka-2nd-test-live-cricket-score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here